Sunday 22 March 2015

ഒരു ഉംറയുടെ ഓര്‍മ്മകള്‍ ....... 1

2013-December 22-നാണ് ജീവിതത്തിലെ ആ അതി സൗഭാഗ്യ നിമിഷങ്ങള്‍ക്ക് 
സാക്ഷിയാവാന്‍  ദൈവാനുഗ്രഹം ലഭിച്ചത്....
കരിപ്പൂര്‍ Airport -ല്‍ നിന്ന് ഞങ്ങള്‍ നൂറിലധികം പേര്‍
രണ്ടു ഗ്രൂപ്പുകളായി മക്കയിലേക്ക് തിരിച്ചു ....
ആദ്യ വിദേശയാത്രയായതിനാല്‍ (അതും ഉംറയുദ്ദേശ്യമായതിനാല്‍ )
ചിത്രങ്ങള്‍ പകര്‍ത്താന്‍ കരുതിയിരുന്നില്ല.അവിടെയെത്തി
വിശുദ്ധിയുടെ അഭൌമ നിമിഷങ്ങള്‍ ആവോളം നുകരവേ,ചിത്രങ്ങള്‍
പ്രസക്തമായി മനസ്സിലേക്ക് കയറി വന്നില്ല.മക്ക -മദീന യാത്രയിലും
മറ്റും ക്ലിക്കിയ ചില മൊബൈല്‍ഫോണ്‍ ക്യാമറ ദൃശ്യങ്ങള്‍ .....!
ഇവ പകര്‍ത്തി, നാട്ടില്‍ നിന്നും മറിച്ചു നോക്കവേ തോന്നി
ക്യാമറ കയ്യില്‍ വക്കാത്തതിന്റെ നൊമ്പരങ്ങള്‍ .....!!
ഏതായാലും ഒന്നുകൂടി അവിടെ പോകണമെന്നും അപ്പോള്‍
ആ അസുലഭ സുഭഗ നിമിഷങ്ങള്‍ ആത്മാവിനോടൊപ്പം
പങ്കു വയ്ക്കണമെന്നും വല്ലാത്ത കൊതി ....!
ദൈവം അനുഗ്രഹിക്കട്ടെ !!
*****





താമസിച്ചിരുന്ന ഹോട്ടല്‍ (മക്കയില്‍ )